Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന്യ​ജാ​തി​ക്കാ​ര​നെ...

അ​ന്യ​ജാ​തി​ക്കാ​ര​നെ പ്ര​ണ​യി​ച്ച മ​ക​ളെ പി​താ​വ് കൊ​ല​​പ്പെ​ടു​ത്തി

text_fields
bookmark_border
അ​ന്യ​ജാ​തി​ക്കാ​ര​നെ പ്ര​ണ​യി​ച്ച മ​ക​ളെ പി​താ​വ് കൊ​ല​​പ്പെ​ടു​ത്തി
cancel
camera_alt

ക​വ​ന​യും പി​താ​വ് മ​ഞ്ജു​നാ​ഥും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ന്യ​ജാ​തി​യി​ൽ​പെ​ട്ട​യാ​ളെ പ്ര​ണ​യി​ച്ച മ​ക​ളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത ദേ​വ​ന​ഹ​ള്ളി​ക്ക​ടു​ത്ത ബി​ദ​ളു​രു വി​ല്ലേ​ജി​ലെ 20കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ക​വ​ന​യെ​യാ​ണ് പി​താ​വ് മ​ഞ്ജു​നാ​ഥ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​ത​ര സ​മു​ദാ​യ​ക്കാ​ര​നു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​യാ​ൾ മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ബ​ന്ധം തു​ട​ർ​ന്ന​തോ​ടെ കോ​പാ​കു​ല​നാ​യ ഇ​യാ​ൾ ക​ത്തി​യെ​ടു​ത്ത് മ​ക​ളു​ടെ ക​ഴു​ത്തി​ലും കൈ​ക​ളി​ലും കാ​ലി​ലും കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന് ശേ​ഷം ഇ​യാ​ൾ വി​ശ്വ​നാ​ഥ​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ത​ന്റെ പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ പി​താ​വി​ന് എ​തി​ർ​പ്പു​ള്ള കാ​ര്യം ക​വ​ന​ത​ന്നെ മു​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ക​വ​ന​യെ സ​ർ​ക്കാ​റി​ന്റെ സ്ത്രീ​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്തു​വ​ന്നാ​ലും പ്ര​ണ​യി​ച്ച​യാ​ളെ താ​ൻ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നാ​യി​രു​ന്നു ക​വ​ന​യു​ടെ നി​ല​പാ​ട്. ക​ഴി​ഞ്ഞ മാ​സം കോ​ലാ​ർ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് ദു​ര​ഭി​മാ​ന​ക്കൊ​ല​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​ന്റെ ഞെ​ട്ട​ൽ വി​ട്ടു​മാ​റും മു​മ്പാ​ണ് പു​തി​യ സം​ഭ​വം.

സ​മൂ​ഹ​ത്തി​ലെ ആ​ഴ​ത്തി​ലു​ള്ള ജാ​തി​വ്യ​വ​സ്ഥ, സാ​മൂ​ഹി​ക ആ​ചാ​ര​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വം എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കൊ​ല​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നും ദു​ര​ഭി​മാ​ന​ക്കൊ​ല​ക​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fatherdaughterkillinter caste relationship
News Summary - Father killed his daughter who fell in inter caste relationship
Next Story