ഗൃഹനാഥനും മകനും കിണറ്റിൽ ചാടി മരിച്ചു; ഭാര്യയെ രക്ഷിച്ചു
text_fieldsമരണപ്പെട്ട മാധവ, പ്രസാദ്, പരിക്കേറ്റ താര
മംഗളൂരു: തേക്കാട്ടെയിൽ വ്യാഴാഴ്ച ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യക്ക് ശ്രമിച്ചു. ഇതിൽ പിതാവും മകനും മരിച്ചു. മാതാവിനെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കദകട്ടെ പെട്രോൾ ബങ്ക് ജീവനക്കാരനായ മാധവ ദേവഡിഗ (56), മകൻ പ്രസാദ് ദേവഡിഗ (22) എന്നിവരാണ് മരിച്ചത്. മാധവയുടെ ഭാര്യ താര ദേവഡിഗ (51) ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്. കോട്ട പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ വീടിനടുത്തുള്ള കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. താര ദേവഡിഗയുടെ സഹായത്തിനായുള്ള നിലവിളി കേട്ടെത്തിയ നാട്ടുകാർ അവരെ പുറത്തെടുത്ത് ഉട് കോട്ടേശ്വർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ കന്താപുരത്തുനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ കിണറ്റിൽനിന്ന് പുറത്തെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയുംമൂലമാകാം കുടുംബം ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവും മകനും ആത്മഹത്യ ചെയ്തത് അറിഞ്ഞ ശേഷമാണ് താര കിണറ്റിൽ ചാടിയതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

