ബിഡദി: ആത്മഹത്യ ഭീഷണിയുമായി കര്‍ഷകര്‍, നഷ്ടപരിഹാരം ഒരിക്കലും കൃഷിഭൂമിക്ക് പകരമാകില്ല
text_fieldsബംഗളൂരു: ബിഡദി ടൗൺഷിപ് പദ്ധതിക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ കർഷകർ തമ്മില്‍ സംഘർഷം രൂക്ഷം.
ബൈരമംഗല സർക്കിളില്‍ നൂറുകണക്കിന് കർഷകർ വിഷക്കുപ്പികളും മരക്കഷണങ്ങളും പിടിച്ച് പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അധികാരികൾ തങ്ങളുടെ കൃഷിയിടങ്ങളിൽ കയറിയാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് കര്‍ഷകര്‍ ഭീഷണിപ്പെടുത്തി. പദ്ധതിക്കെതിരെ 493 ദിവസത്തിലേറെയായി പ്രതിഷേധം സമാധാനപരമായി തുടരുകയാണ്.
ബൈരമംഗലക്കും ചുറ്റുമുള്ള ഗ്രാമങ്ങൾക്കും സമീപം ഒത്തുകൂടിയ പ്രതിഷേധക്കാർ തങ്ങളുടെ ഭൂമി ഉപജീവനമാർഗ്ഗമാണെന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകളുമായി പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
കൃഷിയിടങ്ങൾ ഉപേക്ഷിക്കുന്നതിനുപകരം ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് കീടനാശിനി കുപ്പികള്‍ കൈകളിലേന്തി സ്ത്രീകൾ ആത്മഹത്യ ഭീഷണി മുഴക്കി. പ്രതിഷേധക്കാരെ പൊലീസ് ആക്രമികുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു. നഷ്ടപരിഹാരം ഒരിക്കലും കൃഷിഭൂമിക്ക് പകരമാകില്ല.
ഭൂമി നഷ്ടപ്പെടുന്നവരുടെ സമ്മതം വാങ്ങാതെ സർവേ നടത്താൻ സംസ്ഥാന സർക്കാറും പൊലീസും രഹസ്യ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ടൗൺഷിപ് വിരുദ്ധ പ്രതിഷേധങ്ങളോടൊപ്പം തന്നെ പദ്ധതി അനുകൂലിക്കുന്നവരുടെ പ്രതിഷേധവും നടന്നു.
പ്രതിഷേധക്കാര്‍ ബിഡദി-ഹരോഹള്ളി റോഡ് ഉപരോധിച്ചു. ഇത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. ജെ.എം.സി സർവേ ഉടൻ പുനരാരംഭിക്കണമെന്നും നഷ്ടപരിഹാര പാക്കേജുകൾ വേഗത്തിൽ വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

