ബെട്ടഹലസൂരുവില് മെട്രോ വേണമെന്ന ആവശ്യവുമായി കര്‍ഷകര്‍
text_fieldsബംഗളൂരു: ബെട്ടഹലസൂരുവില് മെട്രോ വേണമെന്ന് ആവശ്യമുന്നയിച്ച് കര്‍ഷകര്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലാജെക്ക് നിവേദനം സമര്‍പ്പിച്ചു. എം.എല്‍.സി ഗോപിനാഥ റെഡ്ഡി, കര്‍ണാടക സ്റ്റേറ്റ് ഫാര്‍മേഴ്സ് അസോസിയേഷന് ബെട്ടഹലസൂരു സെക്രട്ടറി നഞ്ചുണ്ടപ്പ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കര്‍ഷക സംഘമാണ് നിവേദനം നൽകിയത്.
ബെട്ടഹലസൂരുവില് മെട്രോ വരുന്നതോടെ ഒന്നര ലക്ഷത്തോളം വരുന്ന പ്രദേശവാസികള്‍ക്കും തൊട്ടടുത്ത ഗ്രാമത്തിലുള്ളവര്ക്കും പ്രയോജനകരമാവുമെന്ന് നഞ്ചുണ്ടപ്പ ചൂണ്ടിക്കാട്ടി. ബംഗളൂരു നഗരത്തിലേക്ക് പഠനത്തിനായോ ജോലി സംബന്ധമായോ നിത്യേന യാത്ര ചെയ്യുന്നവര്‍ക്ക് മെട്രോ വരുന്നത് സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെട്ടഹലസൂരുവില് മെട്രോ യാഥാർഥ്യമായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് കര്‍ഷക നേതാക്കളായ ശിവരാജ് ഹിരിയാല്, ബെങ്കി നാരായണ എന്നിവര്‍ പറഞ്ഞു.

