Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

text_fields
bookmark_border
കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
cancel
camera_alt

മരിച്ച വീരഭദ്ര ഗൗഡ, എം.എൽ.എ അനിൽ ചിക്കമാടുവിന്‍റെ ഭാര്യ സൗമ്യ സ്ഥലം സന്ദർശിക്കുന്നു


മംഗളൂരു: കടഗരെ ഗ്രാമത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് കർഷകരിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീരഭദ്രഗൗഡയാണ് (62) മരിച്ചത്. സഹയാത്രികനായ കർഷകൻ മഹേഷിന് (51) പരിക്കേറ്റു.

ഇരുവരും കടഗരെ സ്വദേശികളാണ്. പരിക്കേറ്റ മഹേഷ് സരഗൂരിനെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ ഹെഡിയാല ഫോറസ്റ്റ് റേഞ്ചിൽനിന്ന് ഭക്ഷണവും വെള്ളവും തേടി രാത്രി പുറത്തിറങ്ങിയ കാട്ടാന കൃഷിയിടത്തിൽ തന്നെ തങ്ങുകയായിരുന്നു. രാവിലെ വനം ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ തുടങ്ങി.

ഇതിനിടെ ആരോഗ്യ പരിശോധനക്കായി കടഗരെ ഗ്രാമത്തിൽനിന്ന് പോകുകയായിരുന്ന കർഷകരായ വീരഭദ്രെഗൗഡയെയും മഹേഷിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വീരഭദ്രഗൗഡയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മഹേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കടഗരെ നിവാസികളും കർഷക നേതാക്കളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. വനം ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച എം.എൽ.എ അനിൽ ചിക്കമാഡു മരിച്ച കർഷകന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചു.

എം.എൽ.എ അനിൽ ചിക്കമാടുവിന്റെ ഭാര്യ സൗമ്യ സ്ഥലം സന്ദർശിക്കുകയും വനം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

വീരഭദ്രഗൗഡയുടെ മരണം വളരെയധികം വേദന ഉളവാക്കുന്നുണ്ടെന്ന് ഡി.സി.എഫ് ശുഭം സിംഗ് തൻവാർ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ മേഖലയിൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കുമെന്നും മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറുമെന്നും കുടുംബത്തിലെ ഒരാൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച കർഷകന്റെ ഭാര്യക്ക് അഞ്ച് വർഷത്തേക്ക് 4,000 രൂപ പ്രതിമാസ പെൻഷൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farmer killed in wild elephant attack
Next Story