കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
text_fieldsrepresentational image
ബംഗളൂരു: ചിക്കമഗളൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ബലെഹൊന്നൂരിന് സമീപം എൻ.ആർ പുര ബന്നൂർ വില്ലേജ് സ്വദേശി സുബ്ബെ ഗൗഡയാണ് മരിച്ചത്. വില്ലേജിന് സമീപത്തെ എസ്റ്റേറ്റ് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. എസ്റ്റേറ്റിൽ കാട്ടാന തമ്പടിച്ചിട്ടുണ്ടായിരുന്നു.
ഇതറിയാതെ ജോലി ചെയ്യുകയായിരുന്ന സുബ്ബെ ഗൗഡക്കുനേരെ കാട്ടാന ചീറിയടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കർഷകൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. എൻ.ആർ പുര താലൂക്കിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഏതാനും ദിവസങ്ങൾ മുമ്പ് ബലെഹൊന്നൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിത തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
തുടർച്ചയായി കാട്ടാന ആക്രമണമുണ്ടാവുന്നത് വനംവകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് കാര്യക്ഷമമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

