മുതലയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: റായ്ച്ചൂരിലെ സർജാപൂരിൽ മുതലയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. തടാകത്തിൽ കാളകളെ കുളിപ്പിക്കുന്നതിനിടെ മഹാനന്ദ എന്ന കർഷകനാണ് മുതലയുടെ കടിയേറ്റത്. വലതുകാലിൽ ഗുരുതര പരിക്കേറ്റ ഇയാളെ റായ്ച്ചൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയ വനംവകുപ്പ് ജീവനക്കാർ മുതലയെ കണ്ടെത്തി സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. അതേസമയം, തടാകത്തിൽ മറ്റു രണ്ടു മുതലകൾ കൂടിയുണ്ടെന്നും അവയെക്കൂടി വനംവകുപ്പ് പിടികൂടി ആശങ്ക അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

