കർഷകൻ വഴിമുടക്കി;ഗ്രാമീണർ മൃതദേഹം പാതയിൽ സംസ്കരിച്ചു
text_fieldsപാതയിൽ മൃതദേഹം സംസ്കരിക്കുന്നു
ബംഗളൂരു: ശ്രീരംഗപട്ടണ താലൂക്കിലെ ഹിബ്ബഡിഹുണ്ടി ഗ്രാമത്തിൽ പരമ്പരാഗത ശവസംസ്കാര പാതയിൽ കർഷകൻ വേലികെട്ടി തടഞ്ഞതിനെതുടർന്ന് ഗ്രാമവാസികൾ റോഡിൽ ശവസംസ്കാരം നടത്താൻ നിർബന്ധിതരായി.
അന്ദാനിഗൗഡ എന്നയാൾ മുള്ളുവേലി കെട്ടി ശവസംസ്കാര പാതയിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചിരുന്നു. ഇതേത്തുടർന്ന് ഗ്രാമത്തിലെ സതീഷ് (32) മരിച്ചപ്പോൾ പ്രതിഷേധ സൂചകമായി അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ പാതയിൽതന്നെ നടത്തി. ശ്മശാനത്തിലേക്കും കന്നുകാലികൾക്ക് വെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണിയിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും എത്താൻ ഈ പാത വളരെക്കാലമായി ഉപയോഗിച്ചിരുന്നതായി ഗ്രാമവാസികൾ പറഞ്ഞു.
ജില്ല, താലൂക്ക് ഭരണകൂടങ്ങൾ ഇടപെട്ട് വേലി നീക്കം ചെയ്തില്ലെങ്കിൽ ഭാവിയിൽ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ സൂചകമായി ശവസംസ്കാരങ്ങൾ നടത്തുമെന്ന് ഗ്രാമവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

