Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് വളർത്തിയ കർഷകൻ അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: കൃഷിയിടത്തിൽ കഞ്ചാവ് വളർത്തിയ കർഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയനഗര തണ്ട ഗ്രാമത്തിലെ ശിവാജി റാത്തോഡാണ് അറസ്റ്റിലായത്.
തെലങ്കാന അതിർത്തിയോട് ചേർന്ന ഇയാളുടെ കൃഷിയിടത്തിൽനിന്ന് 179 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു. ഇവ 63.86 കിലോ വരും. വിപണിയിൽ 25.54 ലക്ഷം വിലവരുന്നതാണിത്. പരുത്തിച്ചെടികൾക്കും മറ്റു വിളകൾക്കുമിടയിലാണ് ഇയാൾ കഞ്ചാവ് നട്ടിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ചിന്താകി, സാന്താപുർ പൊലീസ് സംയുക്ത റെയ്ഡ് നടത്തിയാണ് കഞ്ചാവ് കൃഷി പിടിച്ചത്.
വിജയനഗര എസ്.പി ചന്നബസവണ്ണ നേതൃത്വം നൽകി. കർഷകനെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം സാന്താപുർ പൊലീസ് കേസെടുത്തു.
Next Story

