നഞ്ചൻഗുഡിൽ വൈദ്യുതാഘാതമേറ്റ് കർഷകനും പശുക്കളും മരിച്ചു
text_fieldsബംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഏച്ചനഹള്ളിയിൽ വൈദ്യുതാഘാതമേറ്റ് കർഷകനും രണ്ട് പശുക്കളും മരിച്ചു. സിദ്ധരാജു (55) എന്നയാളാണ് മരിച്ചത്. രാവിലെ ഫാമിൽ തന്റെ രണ്ട് പശുക്കളെ കെട്ടിയിട്ട് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോയ സിദ്ധരാജു ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പശുക്കൾ നിലത്ത് കിടക്കുന്നത് കണ്ടു.
സമീപത്ത് പൊട്ടിക്കിടന്ന വൈദ്യുതി വയറിൽ അബദ്ധത്തിൽ ചവിട്ടി വൈദ്യുതാഘാതമേറ്റാണ് കർഷകൻ മരിച്ചത്. സിദ്ധരാജുവിന്റെ മകൾ വൈകീട്ട് ആറോടെ പശുക്കളെ വീട്ടിലേക്ക് കൊണ്ടുവരാനും പിതാവിനെ വിളിക്കാനും ഫാമിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
അച്ഛനും പശുക്കളും നിലത്ത് കിടക്കുന്നത് കണ്ട മകളുടെ നിലവിളി കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തി. പമ്പ് സെറ്റുമായി ബന്ധിപ്പിച്ചിരുന്ന വയറിൽനിന്നാണ് സിദ്ധരാജുവിനും പശുക്കൾക്കും ഷോക്കേറ്റതെന്ന് കണ്ടെത്തി. പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സിദ്ധരാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നഞ്ചൻഗുഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

