ഡോ. എബ്രഹാം മാർ സെറാഫിമിന് സ്നേഹ നിർഭര യാത്രയയപ്പ്
text_fieldsമലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിന് ബംഗളൂരുവിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ മുൻ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിമിന് ബംഗളൂരുവിലെ വിശ്വാസി സമൂഹം സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
13 വർഷത്തെ സേവനത്തിനുശേഷം തുമ്പമൺ ഭദ്രാസനാധിപനായാണ് ഡോ. എബ്രഹാം മാർ സെറാഫിം ബംഗളൂരുവിൽനിന്ന് മടങ്ങുന്നത്. കർണാടകയുടെ ഉന്നമനത്തിന് മലയാളികൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും രാജ്യ പുരോഗതിക്ക് ന്യൂനപക്ഷങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. മാർത്തോമ സഭ ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയ മാത്യു സ്വാഗതം പറഞ്ഞു.
മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയും ബാംഗ്ലൂർ ഭദ്രാസന അസി. മെത്രാപ്പോലീത്തയുമായ ഗീവർഗീസ് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു. മാർത്തോമ സഭ ചെന്നൈ- ബംഗളൂരു ഭദ്രാസനാധിപൻ ഡോ. ഗ്രിഗോറിയോസ് മാർ സ്റ്റഫാനോസ് അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പ്രിയങ്ക വർഗീസ്, ഫാ. ലിജോ ജോസഫ്, ഫാ. സ്കറിയ മാത്യു, സി.കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

