അഷ്റഫ് പള്ളിക്കണ്ടത്തിന് യാത്രയയപ്പ്
text_fieldsഅഷ്റഫ് പള്ളിക്കണ്ടത്തിന് യു.എ.ഇ കെ.എം.സി.സി നൽകിയ യാത്രയയപ്പ്
ഷാർജ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന യു.എ.ഇ കെ.എം.സി.സി നേതാവ് അഷ്റഫ് പള്ളിക്കണ്ടത്തിന് യു.എ.ഇ കെ.എം.സി.സി യാത്രയയപ്പ് നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന അദ്ദേഹത്തിന്റെ സാമൂഹിക സേവനത്തെ മുൻനിർത്തി ആദരിക്കുകയും ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ്, വൈസ് പ്രസിഡന്റ് പ്രദീപ്, ട്രഷറർ ഷാജി ജോൺ, ഇന്ത്യൻ അസോസിയേഷൻ മുൻ ഭാരവാഹികളായ ജോൺസൻ, അബ്ദുല്ല മല്ലിശ്ശേരി, നസീർ, ഷാർജ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, സൂഫി പാതിരപ്പറ്റ, മുസ്തഫ തിരൂർ, അഡ്വ. സാജിദ്, റസാഖ് ചേനക്കൽ, ഇബ്രാഹീം കുട്ടി എന്നിവർ ആശംസകൾ നേർന്നു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ സ്വാഗതവും മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

