Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഡി.എസിൽ കുടുംബാധിപത്യം -സുമലത

text_fields
bookmark_border
ജെ.ഡി.എസിൽ കുടുംബാധിപത്യം -സുമലത
cancel

മാണ്ഡ്യ: ദേവഗൗഡയുടെ കുടുംബാധിപത്യമാണ് ജെ.ഡി.എസിൽ ഉള്ളതെന്നും കർണാടകയുടെ പുരോഗതിക്കായി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തണമെന്നും മാണ്ഡ്യ എം.പിയും നടിയുമായ സുമലത പറഞ്ഞു. മാണ്ഡ്യയിൽ നടന്ന ബി.ജെ.പി പ്രചാരണപരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കുടുംബവാഴ്ചാരാഷ്ട്രീയത്തിൽ തനിക്ക് താൽപര്യമില്ല. മാണ്ഡ്യ മണ്ഡലത്തിന്‍റെ വികസനമാണ്​ ലക്ഷ്യം. അതിനാണ് പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും പൂർണ പിന്തുണപ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങിയത്.

മറ്റൊരു ആവശ്യവും ബി.ജെ.പിയോട്​ ​ഉന്നയിച്ചിട്ടില്ല. കാലാകാലങ്ങളായി മാണ്ഡ്യ മണ്ഡലത്തിൽനിന്ന് ജയിക്കുന്ന ജെ.ഡി.എസ് നാടിനായി ഒന്നും ചെയ്തിട്ടില്ല. ഇതിന് ഇത്തവണ മാറ്റമുണ്ടാകുമെന്നും അവർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Family rule in JDS - Sumalatha
Next Story