ജക്കൂർ കരയോഗം കുടുംബസംഗമവും ഓണാഘോഷവും
text_fieldsകെ.എൻ.എസ്.എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും മന്ത്രി കൃഷ്ണ ബൈര ഗൗഡ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച ചടങ്ങുകൾ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ ഉദ്ഘാടനം ചെയ്തു.
കുടുംബങ്ങളുടെ വിവിധ കലാപരിപാടികൾ, മെറിറ്റ് അവാർഡ് വിതരണം, മിഥുൻ ശ്യാമും സംഘവും അവതരിപ്പിച്ച സംഗീത നൃത്തം, കോഴിക്കോട് സൃഷ്ടി അവതരിപ്പിച്ച നമ്മൾ നാടകം എന്നിവ അരങ്ങേറി. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജന.സെക്രട്ടറി ആർ. മനോഹര കുറുപ്പ്, പ്രസിഡന്റ് ഹരി, സെക്രട്ടറി മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

