കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് ജയനഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു. വിജയ ബാങ്ക് ലേഔട്ടിനു സമീപം ഷാൻബോഗ് നാഗപ്പ ലെ ഔട്ടിലുള്ള സിരി കൺവെൻഷൻ ഹാളിൽ കുട്ടികൾക്കുള്ള പെയിന്റിങ് മത്സരങ്ങളും നടത്തി.
കരയോഗം പ്രസിഡന്റ് ആർ. ശ്രീനിവാസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിള വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ എന്നിവർ പ്രസംഗിച്ചു.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, മെറിറ്റ് അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് എന്നിവ നടന്നു. സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദി ആചരണം അരങ്ങേറി. കെ. എൻ എസ്.എസ് മ്യൂസിക് ട്രൂപ് സംഗീതിക മെഗാ ഗാനമേള അവതരിപ്പിച്ചു.

