കുടുംബസംഗമം ഇന്ന്
text_fieldsബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി യെലഹങ്ക കരയോഗം വാർഷിക കുടുംബസംഗമം ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് യെലഹങ്ക ന്യൂ ടൗൺ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കുന്ന കുടുംബസംഗമത്തിൽ കലാപരിപാടികൾ, അവാർഡ് വിതരണം, ആദരിക്കൽ, ആമോദ നർത്തകി സംഘത്തിന്റെ നൃത്ത നാടകം ‘മാക്കം’, അർജുൻ നായർ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി എന്നിവ ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ഗോപിദാസ് അധ്യക്ഷത വഹിക്കും. യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ് മുഖ്യാതിഥിയാവും. ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജന. സെക്രട്ടറി ടി.വി. നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

