ഇന്ദിര നഗർ കരയോഗം വാർഷിക കുടുംബസംഗമം
text_fieldsകർണാടക നായർ സർവിസ് സൊസൈറ്റി ഇന്ദിരനഗർ കരയോഗം വാർഷിക കുടുംബസംഗമത്തിൽനിന്ന്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ഇന്ദിര നഗർ കരയോഗം വാർഷിക കുടുംബസംഗമം ‘സ്നേഹസംഗമം 2025’ സംഘടിപ്പിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, കിരൺ സുബ്രഹ്മണ്യവും സന്ധ്യ കിരണും നടത്തുന്ന രസിക ആർട്സ് ഫൗണ്ടേഷന്റെ ശരവണഭവ എന്ന നൃത്താവിഷ്കാരവും അരങ്ങേറി.
പൊതുസമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് സനൽ കുമാർ നായർ അധ്യക്ഷതവഹിച്ചു. കെ.എൻ.എസ്.എസ്. ചെയർമാൻ ആർ. മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയ കുമാർ, ലൈഫ് ആൻഡ് ബിസിനസ് കോച്ച് മഹേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
കരയോഗം സെക്രട്ടറി സുരേഷ് കുമാർ, വനിത വിഭാഗം ഭാരവാഹികളായ വനജ കുമാരി, സിന്ധു നായർ, രമ്യ വിപിൻ, യുവജന വിഭാഗം ഭാരവാഹികളായ വിഘ്നേഷ് രാജ്, ആര്യൻ സുരേഷ് കുമാർ, നന്ദഗോപിക എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

