Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ വാർത്തകള്‍ തടയുന്നതിന് സമഗ്ര ചട്ടക്കൂട് വികസിപ്പിക്കും- പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
ഐ.ടി-ബി.ടി വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി ഇൻഫർമേഷൻ ഡിസോർഡർ ടാക്കിങ് യൂനിറ്റിന് നേതൃത്വം നൽകും
വ്യാജ വാർത്തകള്‍ തടയുന്നതിന് സമഗ്ര ചട്ടക്കൂട് വികസിപ്പിക്കും- പ്രിയങ്ക് ഖാർഗെ
cancel
camera_alt

പ്രി​യ​ങ്ക് ഖാ​ർ​ഗെ

ബംഗളൂരു: പൊതുഭരണം, പൊതു സുരക്ഷ, ക്രമസമാധാനം എന്നിവയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ തടയുന്നതിനായി സംസ്ഥാന സർക്കാർ സമഗ്രമായ ഒരു ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ.

ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) പ്രതിനിധികളുമായും പ്രമുഖ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായും ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്തിയതായി മന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ള ഒരു ഡിജിറ്റൽ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ സർക്കാറും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രി ഊന്നി പറഞ്ഞു. സാമൂഹിക ഐക്യത്തിന് ഭീഷണിയാകുന്ന തെറ്റായ വിവരങ്ങളും ഓൺലൈൻ ഉള്ളടക്കവും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.

സംരംഭത്തിന്‍റെ ഭാഗമായി സർക്കാറിന്റെ ഇൻഫർമേഷൻ ഡിസോഡർ ടാക്കിങ് യൂനിറ്റും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തമ്മിൽ നിശ്ചിത കോൺടാക്റ്റ് പോയിന്‍റുുകൾ നിശ്ചയിക്കുകയും അത്തരം പ്രശ്‌നങ്ങളിൽനിന്നും പെട്ടെന്നുള്ള പ്രതികരണത്തിനായി ഒരു പ്രത്യേക ആശയവിനിമയ സംവിധാനം സ്ഥാപിക്കാനും തീരുമാനിച്ചു. ഐ.ടി-ബി.ടി വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി ഇൻഫർമേഷൻ ഡിസോർഡർ ടാക്കിങ് യൂനിറ്റിന് നേതൃത്വം നൽകുമെന്ന് ഖാർഗെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A comprehensive framework will be developed to curb fake news: Priyank Kharge
Next Story