ലോകായുക്ത ഉദ്യോഗസ്ഥനെന്ന പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsശ്രീനിവാസ റെഡ്ഡി
ബംഗളൂരു: ലോകായുക്ത ഉദ്യോഗസ്ഥൻ ചമഞ്ഞ് മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശി ശ്രീനിവാസ് റെഡ്ഡിയാണ് ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ 50 ഓളം സർക്കാർ ഉദ്യോഗസ്ഥയൊണ് പ്രതി പറ്റിച്ചതായി പൊലീസ് പറഞ്ഞു. കർണാടകയിലെ സർക്കാർ ഉദ്യോഗസ്ഥൻ വിധാൻ സൗധ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ലോകായുക്ത ഇൻസ്പെക്ടർ എന്ന വ്യാജേന ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുന്ന പ്രതി, കേസിൽ ഉൾപ്പെടുത്താതിരിക്കാൻ പണം ആവശ്യപ്പെടുകയാണ് രീതിയെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. ഒരു തെലുങ്കു സിനിമയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രതി ഇത്തരം തട്ടിപ്പിനിറങ്ങിയത്.
2007ൽ ഇയാളുടെ പേരിൽ കവർച്ച കേസാണ് ആദ്യം രജിസ്റ്റർ ചെയ്തിരുന്നതെന്നും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശ്രീനിവാസ് റെഡ്ഡിക്കെതിരെ മൂന്നു സംസ്ഥാനങ്ങളിലുമായി 36 കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

