വ്യാജ തിരിച്ചറിയല് കാര്ഡുകള്: കേന്ദ്ര ഏജന്സികൾ അന്വേഷിക്കണം -ബി.ജെ.പി
text_fieldsബംഗളൂരു: ആര്.ടി. നഗറിലെ സ്ഥാപനത്തിൽനിന്ന് വ്യാജ വോട്ടര് ഐഡി കാര്ഡുകളും ആധാര് കാര്ഡുകളും പിടിച്ചെടുത്ത സംഭവത്തില് സി.ബി.ഐ ഉള്പ്പെടെയുള്ള ദേശീയ ഏജന്സികള്ക്ക് അന്വേഷണം കൈമാറണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
എം.എസ്.എല് സൊല്യൂഷന്സ് എന്ന സ്ഥാപനത്തില് നിന്ന് ഇവ കണ്ടെടുത്ത കേസിൽ ബംഗളൂരു സെന്ട്രല് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില് നടക്കുന്ന അന്വേഷണം രാഷ്ട്രീയസ്വാധീനമുള്ളതിനാല് ശരിയായ ദിശയില് മുന്നോട്ടുപോകില്ല.
മറ്റു രാജ്യങ്ങളില്നിന്ന് അനധികൃതമായി കുടിയേറിയവര്ക്കും ഈ സ്ഥാപനം വ്യാജ തിരിച്ചറിയല് കാര്ഡുകള് നിര്മിച്ചുനല്കിയതായും രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണിതെന്നും മുന് മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. സുരേഷ്കുമാര് പറഞ്ഞു.
നേരത്തേ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ മൗനേഷ്കുമാറിനെയും രണ്ടു ജീവനക്കാരെയും സെന്ട്രല് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രി ബൈരതി സുരേഷിന്റെ അടുത്ത അനുയായിയാണ് മൗനേഷ് കുമാറെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

