Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്

text_fields
bookmark_border
പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്
cancel
camera_alt

സീ​മ​ന്ത്

കു​മാ​ർ സി​ങ്

ബം​ഗ​ളൂ​രു: സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ​ന്ത് കു​മാ​ർ സി​ങ്ങി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ർ​മി​ച്ച​തി​ന് അ​ജ്ഞാ​ത വ്യ​ക്തി​ക​ൾ​ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ക്ര​മി​ക​ൾ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ ‍ക​മീ​ഷ​ണ​റു​ടെ പേ​ര് ഹി​ന്ദി​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​മു​ഖ​ർ​ക്കൊ​പ്പ​മു​ള്ള ക​മീ​ഷ​ണ​റു​ടെ നി​ര​വ​ധി ഫോ​ട്ടോ​ക​ൾ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യും ആ​ക്ര​മി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കുന്ന​താ​യും പ​രാ​തി​ക​ൾ ല​ഭി​ച്ചു. തു​ട​ര്‍ന്ന് സൈ​ബ​ർ ക്രൈം ​സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ശ്രീ​ഷൈ​ൽ ബാ​ഗ​ലൂ​ർ ഭീം​റാ​യ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Commissionerfake Facebook account
News Summary - Fake Facebook account in the name of the Police Commissioner
Next Story