കുത്തിവെച്ച ചോരക്കുഞ്ഞ് മരിച്ചു; വ്യാജ ഡോക്ടർ അറസ്റ്റിൽ
text_fieldsസൈഫുല്ല
ബംഗളൂരു: കാലിന് വീക്കം വന്നതിനെത്തുടർന്ന് രാമനഗരയിലെ ക്ലിനിക്കിൽനിന്ന് കുത്തിവെപ്പെടുത്ത ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ചാമുണ്ഡേശ്വരി ലേ ഔട്ട് സ്വദേശി ശിവരാജുവിന്റെ മകൾ ശരണ്യയാണ് മരിച്ചത്. കുത്തിവെപ്പ് നടത്തിയത് വ്യാജഡോക്ടറാണെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മോത്തിനഗർ സ്വദേശി മുഹമ്മദ് സൈഫുല്ലയെ രാമനഗർ പൊലീസ് അറസ്റ്റുചെയ്തു. രാമനഗരയിലാണ് സംഭവം. രാമനഗര ബലഗേരിയിൽ ക്ലിനിക്ക് നടത്തിവരുകയായിരുന്നു മോത്തിനഗർ സ്വദേശിയായ ‘ഡോക്ടർ’. ലൈസൻസില്ലാതെയാണ് ക്ലിനിക്ക് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

