വിശ്വാസം വെല്ലുവിളി നേരിടുന്നു- കാതോലിക്കാ ബാവ
text_fieldsബംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയേസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ബംഗളൂരു വിശ്വാസി സമൂഹം സ്വീകരണം നൽകി. ഇന്നത്തെ കാലത്ത് വിശ്വാസം വെല്ലുവിളി നേരിടുകയാണെന്നും ക്രൈസ്തവത ലോകത്തിനു ഒരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ബാനസ്വാടി ബാംഗ്ലൂർ സെന്റ്തോമസ് ഓർത്തഡോക്സ് ഈസ്റ്റ് മഹാ ഇടവകയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ബാംഗ്ലൂർ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭയുടെ ബംഗളൂരു ഭദ്രാസന അധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപൊലീത്ത അധ്യക്ഷത വഹിച്ചു.
അങ്കമാലി ഭദ്രാസന അധിപൻ യൂഹാന്നോൻ മാർ പോളികാർപോസ് മെത്രാപൊലീത്ത, സഭ വൈദിക ട്രസ്റി ഡോ. തോമസ വർഗീസ് അമയിൽ, സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് അബ്രഹാം, സഭ സെക്രട്ടറി ഡോ. ബിജു ഉമ്മൻ എന്നിവർ ആശംസയർപ്പിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

