ടി.ഐ. സുബ്രന് യാത്രയയപ്പ് നൽകി
text_fieldsബംഗളൂരു: കേരളസമാജം വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ അഡ്മിനിസ്ട്രേറ്ററായ ടി.ഐ. സുബ്രന് കേരളസമാജം ദൂരവാണി നഗർ യാത്രയയപ്പ് നൽകി. സ്കൂൾ തുടങ്ങാൻ സ്ഥലം വാങ്ങിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുകയും സമാജത്തിന്റെ പ്രവർത്തക സമിതി അംഗം, സോണൽ സെക്രട്ടറി, ജനറൽ സെക്രട്ടറി, സ്കൂൾ സെക്രട്ടറി, ബോർഡ് ഓഫ് ഡയറക്ടർ അംഗം, ബോർഡ് മെംബർ എന്നിങ്ങനെ ദീർഘകാലം ചുമതലകൾ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഐ.ടി.ഐ ലിമിറ്റഡ് ബാംഗ്ലൂർ കോംപ്ലക്സിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സ്വയം വിരമിച്ച ശേഷമാണ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ചുമതല ഏറ്റെടുത്തത്.
സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് മാതൃകാപരമായിരുന്നു. പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. എം.എസ്. ചന്ദ്രശേഖരൻ, പീറ്റർ ജോർജ്, പി. ദിവാകരൻ, എസ്.കെ. നായർ, കെ. ചന്ദ്രശേഖരൻ നായർ, വി.കെ. ത്യാഗരാജൻ ബാലകൃഷ്ണൻ നമ്പൂതിരി, ജി. രാധാകൃഷ്ണൻ നായർ, ടി.ഇ. വർഗീസ്, ബാലസുബ്രഹ്മണ്യം, എസ്. വിശ്വനാഥൻ, ഗ്രേസി പീറ്റർ, സി. കുഞ്ഞപ്പൻ, സരസമ്മ സദാനന്ദൻ , വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, വൈസ് പ്രസിഡന്റ് എം. പി. വിജയൻ, ട്രഷറർ എം.കെ. ചന്ദ്രൻ, എന്നിവർ സംസാരിച്ചു. മുരളീധരൻ നായർ, ടി.ഐ. സുബ്രനെ പൊന്നാടയണിയിച്ചു. ടി.ഐ. സുബ്രൻ മറുപടി പ്രസംഗം നടത്തി.
വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

