Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമിത ഫീസീടാക്കിയ മൂന്ന് സ്കൂളുകൾക്ക് നോട്ടീസ്
text_fieldsbookmark_border
ബംഗളൂരു: വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കിയെന്ന പരാതിയിൽ കർണാടക സ്റ്റേറ്റ് കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (കെ.എസ്.സി.പി.സി.ആർ) ബംഗളൂരുവിലെ മൂന്ന് സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസ് അയച്ചു. സമൃദ്ധി ഭാരത് ഫൗണ്ടേഷൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
മൂന്നു ദിവസത്തിനകം രേഖകൾ സഹിതം മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. അമിതഫീസ് വാങ്ങിയതായി തെളിഞ്ഞാൽ പ്രസ്തുത സ്കൂളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പിനോട് കെ.എസ്.സി.പി.സി.ആർ ആവശ്യപ്പെടും.
Next Story

