പ്രവാസി യുവാവ് വീട്ടിൽ മരിച്ചനിലയിൽ
text_fieldsനസ്റുല്ല
മംഗളൂരു: പ്രവാസിയായിരുന്ന യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പടുബിദ്രിയിലെ എ. നസ്റുല്ലയാണ് (29) മരിച്ചത്. കുറച്ചുകാലമായി വിദേശത്ത് ജോലി ചെയ്തിരുന്ന നസ്റുല്ല മൂന്ന് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
പടുബിദ്രിയിൽ തന്റെ ജോലിക്കായി ബാങ്കുകളിൽ നിന്നും നാട്ടുകാരിൽ നിന്നും പണമിടപാടുകാരിൽ നിന്നും ഇയാൾ വായ്പ എടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഇടപാടുകാർ വീട്ടിൽ തുടർച്ചയായി വന്നിരുന്നതിനാൽ യുവാവ് അസ്വസ്ഥനായിരുന്നെന്ന് പൊലീസ് പറഞ്ഞു. പടുബിദ്രി പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

