പ്രവാസി സംഘടനകൾ വനിതദിനാഘോഷം സംഘടിപ്പിച്ചു
text_fieldsബംഗളൂരു: അന്താരാഷ്ട്ര വനിതദിനാചരണത്തോടനുബന്ധിച്ച് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കേരള സമാജം കന്റോൺമെന്റ് സോൺ
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതദിനാഘോഷം സംഘടിപ്പിച്ചു. യെലഹങ്ക മിഷനറീസ് ഓഫ് ചാരിറ്റി -മദർ തെരേസാസ് ഹോമിൽ നടത്തിയ ആഘോഷം മദർ സുപ്പീരിയർ സിസ്റ്റർ മേബിൾ ഉദ്ഘാടനം ചെയ്തു. സോൺ വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു.
കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതദിനാഘോഷം
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി. മുരളീധരൻ, സോൺ ചെയർപേഴ്സൻ ഡോ. ലൈല രാമചന്ദ്രൻ, കൺവീനർ ഹരികുമാർ, വനിത വിഭാഗം നേതാക്കളായ ദേവി ശിവൻ, രമ്യ ഹരികുമാർ, ഷീന ഫിലിപ്, പദ്മിനി സേതുമാധവൻ, റാണി മധു, പ്രിയ പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. കേക്ക് മുറിച്ചും ഭക്ഷണം വിതരണം ചെയ്തും അമ്മമാർക്കൊപ്പം വനിതദിനം ആഘോഷിച്ചു
ബംഗളൂരു മലയാളി ഫോറം
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഓഫിസിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. ചെയർപേഴ്സൻ ജെസി ഷിബു അധ്യക്ഷത വഹിച്ചു. മെന്റർ മധു കലമാനൂർ, പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, അഡ്വ. മെന്റോ ഐസക്, ജയ രവി, വസുന്ധര സന്തോഷ്, ബീറ്റ തയ്യിൽ, മിനി ജോൺ, ഷൽമ ബഷീർ, ഡോ. ബീന, ഡോ. മൃണാളിനി, ഓമന ജേക്കബ്, ഡോ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
ബംഗളൂരു മലയാളി ഫോറം വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതദിനാഘോഷം
അരുൺ ജോർജ്, പ്രജി, സജീവ് , ഗോപാല കൃഷ്ണൻ ഷാജു ദേവസ്സി, സന്തോഷ് കുമാർ, ദിനേശ് എന്നിവർ നേതൃത്വം നൽകി. ബന്നാർഘട്ട റോഡിലെ ആനന്ദാശ്രമത്തിലെ അന്തേവാസികൾക്ക് ഗൃഹോപകരണങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. തുടർന്ന് അഞ്ജു ഗണേശും സംഘവും നയിച്ച ഗാനമേള അരങ്ങേറി.
എൻ.എസ്.എസ് കർണാടക
ബംഗളൂരു: എൻ.എസ്.എസ് കർണാടക കരയോഗങ്ങളിലെ കെ പുരം, ആർ.ടി നഗർ, എൽ.ബി.എസ് നഗർ, അൾസൂർ, വിഗ്ഞാൻ നഗർ, ബേഗുർ റോഡ് സ്ത്രീ ശക്തിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
എൻ.എസ്.എസ് കർണാടക ആർ.ടി നഗർ സ്ത്രീശക്തിയുടെ നേതൃത്വത്തിൽ വനിതാദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തപ്പോൾ
ആഘോഷത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, മുതിർന്ന വനിതകളെ ആദരിക്കൽ എന്നിവയും ചർച്ചയും നടത്തി.
സ്ത്രീകൾ ആത്മവിശ്വാസം ഉള്ളവരാകണം -ഡോ. വൈഷ്ണവി
ബംഗളൂരു: സ്ത്രീകൾ കുടുംബ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ആത്മവിശ്വാസം ഉള്ളവരാകണമെന്നും അത് ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രിയുടെ സ്പെഷൽ ഓഫിസർ ഡോ. വൈഷ്ണവി പറഞ്ഞു.
ബാംഗ്ലൂർ കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച വനിത ദിനാഘോഷം ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബാംഗ്ലൂർ കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച വനിത ദിനാഘോഷം
വനിത വിഭാഗം ചെയർപേഴ്സൺ കെ. റോസി അധ്യക്ഷതവഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോയ്സ് മേരി ആന്റണി മുഖ്യാതിഥിയായിരുന്നു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, കേരള സമാജം ഐ.എ.എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാർ, വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, പ്രോഗാം കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ, ഭാരവാഹികളായ സീന മനോജ്, ഷൈമ രമേഷ്, സുധ വിനീഷ് തുടങ്ങിയവർ സംബന്ധിച്ചു. വി. പ്രസന്ന അവതരിപ്പിച്ച മോഹിനിയാട്ടം, കലാപരിപാടികൾ എന്നിവ നടന്നു.
എസ്.എൻ.ഡി.പി ജാലഹള്ളി ശാഖ
ബംഗളൂരു: എസ്.എൻ.ഡി.പി ജാലഹള്ളി ശാഖ വനിത വിങ്ങിന്റെ നേതൃത്വത്തിൽ ലോക വനിതദിനം ആഘോഷിച്ചു. അനിത ചന്ദ്രോത്ത് മുഖ്യാതിഥിയായി. വനിത വിങ് പ്രസിഡന്റ് രേഖ സുനിൽ, സെക്രട്ടറി അമ്പിളി വേണുഗോപാൽ, ജോ. ട്രഷറർ ഷീബ ദീപേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എസ്.എൻ.ഡി.പി ജാലഹള്ളി ശാഖ വനിത വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന വനിതദിനാഘോഷം
യൂനിയൻ നേതാക്കളായ പ്രസിഡന്റ് എൻ. അനന്തൻ, വൈസ് പ്രസിഡന്റ് എൻ. വത്സൻ, സെക്രട്ടറി സത്യൻ പൂത്തൂർ, ശാഖ പ്രസിഡന്റ് ദിലിപ് കുമാർ, സെക്രട്ടറി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

