പ്രവാസി മലയാളി അസോസിയേഷൻ കർണാടക രണ്ടാം ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
text_fieldsപ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ രണ്ടാമത്തെ ബ്രാഞ്ച് ഉദ്ഘാടന
ചടങ്ങില്‍നിന്ന്
ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ രണ്ടാമത്തെ ബ്രാഞ്ച് ഹൂഡിയിൽ ഉദ്ഘാടനം ചെയ്തു. വി. മഞ്ജുനാദ്, ആർ. പ്രശാന്ത് കുമാർ, കെ.എസ്.വി. രമണ, ബിജു നാണുകുട്ടൻ എന്നിവർ ചേർന്ന് ഹൂഡി ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഹൂഡി ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി ജിജോ, ജോയന്റ് സെക്രട്ടറി ഗിരീഷ് പള്ളിക്കര, ട്രഷറർ ജോൺസൺ എന്നിവരെ ആദരിച്ചു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡി.ആർ.കെ. പിള്ളൈ, പ്രസിഡന്റ് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, കോഓഡിനേറ്റർ സന്തോഷ് കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ വൈറ്റ്ഫീൽഡ് ബ്രാഞ്ച് വൈസ് പ്രസിഡന്റ് നിഷ രാജേഷ്, ട്രഷറർ ജിനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് രാജൻ, ജോയിന്റ് ട്രഷറർ ബിനോഷ് കുമാർ, ജനറൽ ബോഡി അംഗങ്ങൾ അരുൺ ഉണ്ണികൃഷ്ണൻ, ഷാജി, ശശിധരൻ നായർ, മധുസൂദനൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

