ധർമസ്ഥല കേസ്; മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഉദ്ഖനന വിദഗ്ധരുടെ സഹായം
text_fieldsമംഗളൂരു: ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നിരവധി ശാസ്ത്രജ്ഞർ, എൻജിനീയർമാർ, വിദഗ്ധർ എന്നിവർ ധർമസ്ഥല കേസ് അന്വേഷണത്തിന് സഹായം വാഗ്ദാനം ചെയ്തതായി അഡ്വ. എൻ. മഞ്ജുനാഥ്. 22 വർഷം മുമ്പ് പീഡനത്തിൽ മരിച്ച മണിപ്പാൽ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനാണ് ഇദ്ദേഹം.
നിരവധി പ്രഫഷനലുകൾ തങ്ങളുടെ അറിവും വൈദഗ്ധ്യവും പങ്കിടാനെത്തിയിട്ടുണ്ടെന്നും ഉദ്ഖനന പ്രക്രിയ കൂടുതൽ ഫലപ്രദവും കൃത്യവുമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യകളും നൂതന രീതികളും ഉപയോഗിക്കാൻ അവർ നിർദേശിച്ചിട്ടുണ്ടെന്നും മഞ്ജുനാഥ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
താൽപര്യമുള്ള വിദഗ്ധർക്ക് കേസിന്റെ പ്രത്യേക അന്വേഷണ സംഘവുമായി നേരിട്ട് ബന്ധപ്പെടാനും അവരുടെ സേവനങ്ങൾ സ്വമേധയാ നൽകാനും ഇത് അനുവദിക്കുന്ന സംവിധാനം ഏർപ്പെടുത്തണം. ഇത്തരം സഹകരണം അന്വേഷണത്തെ ശക്തിപ്പെടുത്തുകയും കേസിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുമെന്ന് മഞ്ജുനാഥ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

