ജീവനക്കാർക്ക് പരീക്ഷ; 47 ട്രെയിനുകൾ റദ്ദാക്കി
text_fieldsബംഗളൂരു: തിങ്കളാഴ്ച വരെയുള്ള 47 ട്രെയിനുകളുടെ സർവിസ് റദ്ദാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. റെയിൽവേക്ക് കീഴിൽ ജനറൽ ഡിപ്പാർട്മെന്റ് കോംപിറ്റേറ്റിവ് എക്സാമിനേഷൻ (ജി.ഡി.സി.ഇ) നടക്കുന്നതിനാലാണിത്.എന്നാൽ കേരളത്തിലേക്കുള്ള ഒറ്റ ട്രെയിനും റദ്ദാക്കിയിട്ടില്ല. റദ്ദാക്കിയ ട്രെയിനുകളിലേറെയും അൺ റിസർവ്ഡ് ലോക്കൽ ട്രെയിനുകളാണ്.
ഞായറാഴ്ച സർവിസുകളെയാണ് റദ്ദാക്കൽ നടപടി കാര്യമായി ബാധിച്ചത്. മിക്ക ജീവനക്കാരും പരീക്ഷയിൽ പങ്കെടുക്കുന്നതിനാൽ ആവശ്യമായ ജീവനക്കാരില്ലാത്തതാണ് സർവിസുകൾ റദ്ദാക്കാൻ കാരണമെന്ന് ബംഗളൂരു ഡിവിഷനൽ മാനേജർ ശ്യാംസിങ് അറിയിച്ചു.
സർവിസുകൾ റദ്ദാക്കിയതുമൂലം യാത്രക്കാർക്കുണ്ടായേക്കാവുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ കർണാടക ആർ.ടി.സി കൂടുതൽ സർവിസ് നടത്തണമെന്ന് റെയിൽവേ അഭ്യർഥിച്ചു.ബംഗളൂരുവിൽനിന്ന് ധർമാവരം, കുപ്പം, ജോലാർപേട്ട്, അരസിക്കരെ, ഹുബ്ബള്ളി, ശിവമൊഗ്ഗ, രാമനഗര, പ്രശാന്തിനിലയം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയിലുള്ളത്. കൂടുതൽ വിവരം swr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

