മുൻ മന്ത്രി മനോഹർ തഹസിൽദാർ ബി.ജെ.പിയിൽ
text_fieldsമനോഹർ
തഹസിൽദാർ
ബംഗളൂരു: കർണാടകയിലെ മുൻ കോൺഗ്രസ് മന്ത്രിയും ജെ.ഡി-എസ് നേതാവുമായ മനോഹർ തഹസിൽദാർ (77) ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് മേനാഹറിനെ ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുവന്നത്. നാലു തവണ ഹംഗൽ മണ്ഡലത്തിൽനിന്ന് എം.എൽ.എയായ മനോഹർ ആദ്യ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു.
നാലു ദശാബ്ദം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച മനോഹർ കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പ് കാലത്താണ് ജെ.ഡി-എസിലേക്ക് ചേക്കേറിയത്. ബി.ജെ.പിയിൽ താൻ എം.എൽ.എ ടിക്കറ്റോ എം.പി ടിക്കറ്റോ ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടിയിൽ ആദരവ് ലഭിക്കണമെന്നുമാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

