എറണാകുളം-യെലഹങ്ക സ്പെഷൽ ട്രെയിൻ സർവിസുകൾ റദ്ദാക്കി
text_fieldsബംഗളൂരു: എറണാകുളം -യെലഹങ്ക -എറണാകുളം ഗരീബ് രഥ് സ്പെഷൽ ട്രെയിനിന്റെ സർവിസ് ദീർഘിപ്പിച്ചതിന് പിന്നാലെ സർവിസ് വെട്ടി റെയിൽവേയുടെ പുതിയ ഉത്തരവ്.
നാല് സർവിസ് നീട്ടിയതിന് പിന്നാലെ ഇതിൽ മൂന്ന് സർവിസുകളും വെട്ടിയാണ് ഉത്തരവ്. ഇതോടെ ഫലത്തിൽ ദീർഘിപ്പിച്ച സർവിസ് ഇരു ദിശയിലേക്കും ഓരോ ദിവസം മാത്രമാണ് യാത്രക്കാർക്ക് ഉപകാരപ്പെട്ടത്.
യെലഹങ്ക -എറണാകുളം ഗരീബ് രഥ് സ്പെഷൽ ത്രൈവാര എക്സ്പ്രസ് (06102) സെപ്റ്റംബർ 23, 26, 28, 30 തീയതികളിലും എറണാകുളം -യെലഹങ്ക ഗരീബ് രഥ് സ്പെഷൽ ത്രൈവാര എക്സ്പ്രസ് (06101) സെപ്റ്റംബർ 23, 25, 27, 29 തീയതികളിലുംകൂടി സർവിസ് നടത്തുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. സെപ്റ്റംബർ ഏഴുവരെ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ പിന്നീട് സെപ്റ്റംബർ 19 വരെ ദീർഘിപ്പിച്ചിരുന്നു. തുടർന്നാണ് സർവിസ് വീണ്ടും ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്.
എന്നാൽ, ആദ്യ സർവിസ് കഴിഞ്ഞയുടൻ ഇരു ട്രെയിനുകളുടെയും ബാക്കി മൂന്നു സർവിസുകളും റദ്ദാക്കിയതായി ചൊവ്വാഴ്ച ദക്ഷിണ പശ്ചിമ റെയിൽവേയുടെ അറിയിപ്പ് വന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

