ഓണാവധി; എറണാകുളം-യെലഹങ്ക-എറണാകുളം സ്പെഷൽ നാലു സർവിസ് കൂടി
text_fieldsബംഗളൂരു: എറണാകുളം-യെലഹങ്ക- എറണാകുളം ഗരീബ് രഥ് സ്പെഷൽ ട്രെയിൻ നാലു സർവിസ് കൂടി തുടരും. ബുധൻ, വെള്ളി ദിവസങ്ങളിൽ എറണാകുളത്തുനിന്നും വ്യാഴം, ശനി ദിവസങ്ങളിൽ യെലഹങ്കയിൽ നിന്നുമാണ് സർവിസ്. എറണാകുളം-യെലഹങ്ക സ്പെഷൽ ട്രെയിൻ (06101) ഉച്ചക്ക് 12.40ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 11ന് യെലഹങ്കയിൽ എത്തിച്ചേരും. യെലഹങ്ക - എറണാകുളം സ്പെഷൽ ട്രെയിൻ (06102) പുലർച്ച അഞ്ചിന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.20ന് എറണാകുളത്തെത്തും. ഇരു ട്രെയിനുകൾക്കും തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കെ.ആർ പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
അവധിക്കാല സ്പെഷലായി പ്രഖ്യാപിച്ച കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി പ്രതിവാര ട്രെയിൻ (06083/06084) ചൊവ്വാഴ്ചമുതൽ ഓടിത്തുടങ്ങും. ഈ മാസം 25 വരെയാണ് സ്പെഷൽ സർവിസ് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗളൂരു ബൈയപ്പനഹള്ളി എസ്.എം.വി.ടിയിൽനിന്ന് എല്ലാ ബുധനാഴ്ചകളിലും കൊച്ചുവേളിയിൽനിന്ന് എല്ലാ ചൊവ്വാഴ്ചകളിലുമാണ് സർവിസ്. സെപ്റ്റംബർ മൂന്ന്, 10, 17, 24 തീയതികളിൽ വൈകീട്ട് 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ ഫെയർ ട്രെയിൻ (06083) പിറ്റേന്ന് രാവിലെ 10.55ന് ബൈയപ്പനഹള്ളിയിലെത്തും.
സെപ്റ്റംബർ നാല്, 11, 18, 25 തീയതികളിൽ ഉച്ചക്ക് 12.45ന് ബൈയപ്പനഹള്ളി ടെർമിനലിൽനിന്ന് പുറപ്പെടുന്ന എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി സ്പെഷൽ ഫെയർ ട്രെയിൻ (06804) പിറ്റേന്ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.
ബംഗളൂരു എസ്.എം.വി.ടി-കൊച്ചുവേളി-ബംഗളൂരു എസ്.എം.വി.ടി (06239/06240) സ്പെഷൽ ട്രെയിൻ ആഗസ്റ്റ് 20 മുതൽ സർവിസ് ആരംഭിച്ചിരുന്നു. ബംഗളൂരുവിൽനിന്ന് സെപ്റ്റംബർ മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലും കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലും സർവിസുണ്ടാകും. പൂർണമായും എ.സി കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. ബംഗളൂരു എസ്.എം.വി.ടി-കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് (06239) എസ്.എം.വി.ടിയിൽനിന്ന് രാത്രി ഒമ്പതിന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 2.15ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-ബംഗളൂരു എസ്.എം.വി.ടി സ്പെഷൽ എക്സ്പ്രസ് (06240) കൊച്ചുവേളിയിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ബംഗളൂരുവിലെത്തും.
കൊച്ചുവേളി- എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി പ്രതിവാര ട്രെയിനിനും (06083/06084) ബംഗളൂരു എസ്.എം.വി.ടി-കൊച്ചുവേളി-ബംഗളൂരു എസ്.എം.വി.ടി സ്പെഷൽ ട്രെയിനിനും (06239/06240) ഇരു ദിശകളിലുമായി കെ.ആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

