എറണാകുളം -ബംഗളൂരു ഇന്റർസിറ്റി 11 ദിവസം പോത്തന്നൂർ വഴി
text_fieldsബംഗളൂരു: സേലം ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എറണാകുളം-കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) വെള്ളിയാഴ്ച മുതൽ കോയമ്പത്തൂർ ജങ്ഷൻ ഒഴിവാക്കി സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
സേലം റെയിൽവേ ഡിവിഷനിൽ ട്രാക്ക് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. കോയമ്പത്തൂർ ജങ്ഷന് പകരം പോത്തന്നൂർ ബൈപാസ് വഴിയാണ് സർവിസ് നടത്തുക. വെള്ളിയാഴ്ചക്കു പുറമെ, സെപ്റ്റംബർ എട്ട്, ഒമ്പത്, 11, 13, 15, 16, 18, 22, 23, 25 തീയതികളിലാണ് റൂട്ട് മാറ്റം. ഈ ദിവസങ്ങളിൽ പോത്തന്നൂരിൽ സ്റ്റോപ്പ് അനുവദിക്കും. അതേസമയം, കേരളത്തിൽനിന്ന് നേരിട്ട് തിരുപ്പൂർ മുതൽ ബംഗളൂരു വരെയുള്ള സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവരെ റൂട്ട് മാറ്റം ബാധിക്കില്ല.

