ഉത്ഭവ് സെന്ററിൽ പരിസ്ഥിതി ദിനാചരണം നടത്തി
text_fieldsഎച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ
ഫൗണ്ടേഷൻ ഉത്ഭവ് സെൻററിലെ
വിദ്യാർഥികൾ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടുന്നു
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ ഉത്ഭവ് സെൻററിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർഥികൾ വിവിധ തരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.
പരിസ്ഥിതി ദിന സന്ദേശങ്ങൾ അടങ്ങിയ ചിത്ര രചനകൾ, മറ്റു സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ കൂടാതെ ബോയ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് എച്ച്.ഡബ്ല്യു.എ പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, ഉത്ഭവ് സെന്റർ കോ-ഓഡിനേറ്റർ നഫീസ, ഇബ്റാഹീം, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

