വൃന്ദാവൻ ഉദ്യാനത്തിൽ പ്രവേശനനിരക്ക് കൂട്ടി
text_fieldsബംഗളൂരു: മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിനോട് ചേർന്നുള്ള വൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസ് ജൂൺ ഒന്ന് മുതൽ പരിഷ്കരിച്ചു. ഉദ്യാനത്തിലേക്കുള്ള പ്രവേശ ഫീസ്, പാർക്കിങ് ഫീസ്, ടോൾ നിരക്കുകൾ എന്നിവയാണ് പരിഷ്കരിച്ചത്.
മുതിർന്നവർക്ക് (ആറ് വയസ്സും അതിൽ കൂടുതലുമുള്ളവർക്ക്) പ്രവേശ ഫീസ് 100 രൂപയും മൂന്നു മുതൽ ആറുവരെ വയസ്സുള്ളവർക്ക് 50 രൂപയും സ്കൂൾ വിദ്യാർഥികൾക്ക് അഞ്ച് രൂപയും കാമറ ചാർജ് 100 രൂപയുമാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പ്രായമായവർക്കും കുട്ടികൾക്കും ഗാർഡൻ ചുറ്റിക്കാണാൻ ഇലക്ട്രിക് വാഹന സേവനം ലഭ്യമാണ്.
ഒരാൾക്ക് 100 രൂപ നിരക്കിൽ പാർക്കിങ് ഫീസ് ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപ പാർക്കിങ് ഫീസ്, മുച്ചക്ര വാഹനങ്ങൾക്ക് 50 രൂപ പാർക്കിങ് ഫീസ്, കാർ പാർക്കിങ് ഫീസ് 100 രൂപ, മിനി ബസുകൾക്ക് 100 രൂപ.മുച്ചക്ര വാഹനം: 100 രൂപ, കാർ: 100 രൂപ, ടെമ്പോ, മിനി ബസ്: 100 രൂപ, ബസ്: 200 രൂപ, ആറ് ചക്ര ലോറി: 200 രൂപ, 10 ചക്ര ലോറി: 300 രൂപ. ടോൾ ഗേറ്റിൽ ഫാസ്റ്റാഗ് സൗകര്യം ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

