Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘എന്റെ കണ്ണൂരും...

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ പുസ്തക പ്രകാശനം

text_fields
bookmark_border
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ പുസ്തക പ്രകാശനം
cancel

അഡ്വ. സത്യൻ പുത്തൂരിന്റെ 'എന്റെ കണ്ണൂരും തോരാത്ത കണ്ണീരും' എന്ന പുസ്തകം കർണാടക മുൻ ഡി.ജി.പി എ.ആർ. ഇൻഫന്റ് പ്രകാശനം ചെയ്തു. ഇ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കർണാടക നായർ സർവിസ് സൊസൈറ്റി ചെയർമാൻ രാമചന്ദ്രൻ പലേരി പുസ്തകം ഏറ്റുവാങ്ങി.

കണ്ണൂർ ജില്ലയിലെ സംഘർഷഭരിതമായ പാനൂർ മേഖലയിൽ ജനിച്ചുവളർന്ന തന്‍റെ ബാല്യകാലം മുതലുള്ള അനുഭവങ്ങൾ നേരെ പറഞ്ഞു പോകുന്ന ഈ ആത്മകഥാഖ്യാനത്തിൽ കണ്ണൂരിലെ ഗ്രാമീണ ജീവിതത്തിന്റെ സംശുദ്ധിയിലേക്ക് അക്രമ രാഷ്ട്രീത്തിന്റെ നിഴൽ പടരുന്നതിന്റെ നേർചിത്രങ്ങൾ ഉണ്ട്. സത്യസന്ധതയും ആത്മാർഥതയും അനുഭവങ്ങളുടെ സമൃദ്ധിയും തെളിഞ്ഞ ആഖ്യാനശൈലിയും കാരണം പുസ്തകം മികച്ച വായനാനുഭവമാണ് നൽകുന്നതെന്ന് പ്രകാശനം നിർവഹിച്ചു കൊണ്ട് എ.ആർ. ഇൻഫന്റ് പറഞ്ഞു.

ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും കലാസാഹിത്യ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ന്യൂ ഡൽഹി ഫ്രീ തോട്ട് ബുക്സ് ചീഫ് എഡിറ്റർ മുഹമ്മദ് ഷായുടെ അധ്യക്ഷയിൽ നടന്ന പരിപാടിയിൽ സംവിധായകൻ ബാബു പെരളശ്ശേരി, സാഹിത്യകാരന്മാരായ വിഷ്ണുമംഗലം കുമാർ,

കെ. കവിത, സുധാകരൻ രാമന്തളി, ശാന്താ മേനോൻ, രമ പ്രസന്ന പിഷാരടി, മലയാളി സംഘടനാ നേതാക്കളായ ഗോപിനാഥ് വന്നേരി, എൻ. ആനന്ദൻ, രാജൻ ജേക്കബ്, ഭാസ്‌കരൻ മാസ്റ്റർ, കെ.വി.പി സുലൈമാൻ, സുവർണ്ണ കർണാടക കേരളസമാജം സെക്രട്ടറി ശശിധരൻ, ബൈജു, ഇ.സി.എ പ്രസിഡന്റ് സഞ്ജയ് അലക്സ്, ആചാരി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book release'Ente Kannurum Thoratha Kannirum'
News Summary - 'Ente Kannurum Thoratha Kannirum' book released
Next Story