ശ്രീകല പി. വിജയന് ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം
text_fieldsപി.കെ. രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം ശ്രീകല പി. വിജയൻ പ്രശസ്ത സാഹിത്യകാരൻ ഡോ. ജേക്കബ് സാംസണിൽനിന്ന് ഏറ്റുവാങ്ങുന്നു
ബംഗളൂരു: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ ഈ വർഷത്തെ പി.കെ. രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം ശ്രീകല പി. വിജയൻ പ്രശസ്ത സാഹിത്യകാരൻ ഡോ. ജേക്കബ് സാംസണിൽനിന്ന് ഏറ്റുവാങ്ങി.
കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിലാണ് പുരസ്കാരം വിതരണം ചെയ്തത്.മൃദുല എന്ന പുസ്തകത്തിനാണ് അവാർഡ്. ബംഗളൂരുവിൽ അധ്യാപികയാണ്. കവയിത്രിയും പ്രവാസി എഴുത്തുകാരിയുമായ രമ പ്രസന്ന പിഷാരടിയുടെ ‘അമ്മുവിന്റെ ഭൂമി’ എന്ന ബാലസാഹിത്യ കൃതിയും പുരസ്കാരത്തിന് അർഹമായിരുന്നു.
ചടങ്ങിൽ സംസ്കൃത സർവകലാശാല മുൻ പി.വി.സി ഡോ. എസ്. രാജശേഖരൻ, ചലച്ചിത്ര സംവിധായകൻ പി.ആർ. ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

