Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ൻ​ജി​നീ​യ​റി​ങ്...

എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ചു

text_fields
bookmark_border
എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ചു
cancel
camera_alt

വി​ഷു ഉ​ത്ത​പ്പ


ബം​ഗ​ളൂ​രു: എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി പി​താ​വി​ന്‍റെ തോ​ക്കു​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​വെ​ച്ചു​മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ബം​ഗ​ളൂ​രു ഭ​വാ​നി ന​ഗ​റി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ വി​ഷു ഉ​ത്ത​പ്പ​യാ​ണ് (19) മ​രി​ച്ച​ത്. അ​മ്മ​യു​മാ​യു​ള്ള വ​ഴ​ക്കി​നെ​തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി ക​ടും​കൈ ചെ​യ്ത​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ, മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം വെ​ളി​പ്പെ​ടൂ എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ക​ൻ പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് മാ​താ​വ് ശ​കാ​രി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കി​ട്ടി​രു​ന്നു. പി​ന്നീ​ട്, പി​താ​വ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്കെ​ടു​ത്ത് മ​ക​ൻ സ്വ​യം വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മാ​താ​പി​താ​ക്ക​ൾ റേ​ഷ​ൻ വാ​ങ്ങാ​ൻ പോ​യ​താ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ഉ​ത്ത​പ്പ മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു.
അ​മ്മ​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ശേ​ഷം ഫോ​ൺ കാ​ൾ ക​ട്ട് ചെ​യ്തു. ഇ​രു​വ​രും തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ലാ​ണ് മ​ക​നെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. നൈ​സ് റോ​ഡി​ലെ ടോ​ൾ​ബൂ​ത്ത് ജീ​വ​ന​ക്കാ​ര​നാ​ണ് കു​ട​ക് സ്വ​ദേ​ശി​യാ​യ പി​താ​വ് ത​മ്മ​യ്യ. ടോ​ൾ പി​രി​ച്ചു​കി​ട്ടു​ന്ന തു​ക ബാ​ങ്കി​ലി​ടു​ന്ന ചു​മ​ത​ല ഇ​യാ​ൾ​ക്കാ​യ​തി​നാ​ൽ സു​ര​ക്ഷ​ക്കാ​യി തോ​ക്ക് കൈ​യി​ൽ​വെ​ക്കാ​റു​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി കു​ടും​ബം ബം​ഗ​ളൂ​രു​വി​ലാ​ണ് താ​മ​സം. ബം​ഗ​ളൂ​രു റൂ​റ​ൽ എ​സ്.​പി മ​ല്ലി​കാ​ർ​ജു​ന ബ​ല​ദ​ണ്ഡി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ഠി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന വി​ഷു ഉ​ത്ത​പ്പ അ​തി​ന്‍റെ പേ​രി​ൽ മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി എ​സ്.​പി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Engineering student dies after shooting himself
Next Story