Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​ഹു​സ്വ​ര...

ബ​ഹു​സ്വ​ര ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​ക്ക് ഏ​ക​മ​ത രാ​ഷ്ട്ര​മാ​കാ​ൻ ക​ഴി​യി​ല്ല -സി​ദ്ധ​രാ​മ​യ്യ

text_fields
bookmark_border
bridge inauguration
cancel
camera_alt

ഭാ​ഗ​മ​ണ്ഡ​ല പാ​ലം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മം​ഗ​ളൂ​രു: ഇ​ന്ത്യ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ, ബ​ഹു​സ്വ​ര രാ​ജ്യ​മാ​ണെ​ന്നും ഒ​രു മ​ത​ത്തി​ന്റെ പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മാ​യി മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. മ​ടി​ക്കേ​രി-​ത​ല​ക്കാ​വേ​രി, നാ​പോ​ക്ലു-​ത​ല​ക്കാ​വേ​രി റോ​ഡു​ക​ളു​ടെ ക​വ​ല​യി​ൽ ഭാ​ഗ​മ​ണ്ഡ​ല​ക്ക് സ​മീ​പം കാ​വേ​രി ന​ദി​ക്ക് കു​റു​കെ നി​ർ​മി​ച്ച എ​ലി​വേ​റ്റ​ഡ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

എ​ല്ലാ മ​ത​ങ്ങ​ളും ജ​ന​ങ്ങ​ളും ജാ​തി​ക​ളും തു​ല്യ​രാ​ണ്. അ​തു​കൊ​ണ്ടാ​ണ് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന സ​ഹി​ഷ്ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. നാം ​ന​മ്മു​ടെ സ്വ​ന്തം മ​ത​ത്തെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും വേ​ണം. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​രെ അ​വ​ഗ​ണി​ക്ക​രു​ത്. അ​താ​ണ് സ​ഹി​ഷ്ണു​ത​യു​ടെ സ​ത്ത. സ​ഹി​ഷ്ണു​ത നി​ല​നി​ൽ​ക്കു​മ്പോ​ൾ മാ​ത്ര​മേ ന​മു​ക്ക് മ​നു​ഷ്യ​രാ​യി ജീ​വി​ക്കാ​ൻ ക​ഴി​യൂ. എ​ല്ലാ​വ​രും പ്ര​പ​ഞ്ച​മ​നു​ഷ്യ​രാ​യി ജ​നി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ വ​ള​രു​ന്തോ​റും ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​ക്കാ​രാ​കു​മെ​ന്നും കു​വെ​മ്പു ഒ​രി​ക്ക​ൽ പ​റ​ഞ്ഞു. നാ​മെ​ല്ലാ​വ​രും സാ​ർ​വ​ത്രി​ക മ​നു​ഷ്യ​രാ​കാ​ൻ ശ്ര​മി​ക്ക​ണം. ഏ​ത് പാ​ർ​ട്ടി​യാ​ണ് വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു​ണ്ട്.

അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ഒ​രു​വ​ർ​ഷ​വും എ​ട്ട് മാ​സ​വും കൊ​ണ്ട് ത​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഞ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത അ​ഞ്ച് പ്ര​ധാ​ന ഗാ​ര​ന്റി പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ശ​ക്തി, അ​ന്ന ഭാ​ഗ്യ, ഗൃ​ഹ​ല​ക്ഷ്മി, യു​വ​നി​ധി, ഗൃ​ഹ​ജ്യോ​തി എ​ന്നീ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലെ​യും സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​രാ​യ വി​ഭാ​ഗ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്നു. ഇ​തു​വ​ഴി സ​മൂ​ഹ​ത്തി​ൽ സ​മ​ത്വം കൊ​ണ്ടു​വ​രാ​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ത് -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കാ​വേ​രി, ക​ന്നി​കെ, സു​ജ്യോ​തി ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​ണ് ഭാ​ഗ​മ​ണ്ഡ​ല ത്രി​വേ​ണി സം​ഗ​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elevated bridge
News Summary - Elevated bridge inauguration
Next Story