ദസറ ആഘോഷങ്ങള്‍ക്കായി ആനകൾക്ക് പരിശീലനം ആരംഭിച്ചു
text_fieldsബംഗളൂരു: ദസറ ആഘോഷങ്ങളുടെ മുന്നോടിയായി ആനകളുടെ ഭാരം വഹിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചു. രാജകൊട്ടാരത്തിലെ കോട്ടി സോമേശ്വര അമ്പലത്തിന് മുന്നില്‍ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ (ഡി.സി.എഫ്) പ്രഭു ഗൗഡയുടെ നേതൃത്വത്തിലാണ് പരിശീലനം. മൈസൂര്‍ ദസറയുടെ അവിഭാജ്യ ഘടകമാണ് ജംബോ സവാരി. ചാമുണ്ഡേശ്വരി ദേവിയുടെ സ്വർണ ഹൗഡ വഹിച്ചുളള നഗര സവാരിയാണ് ദസറയിലെ പ്രധാന സമാപന ചടങ്ങ്. സ്വർണ ഹൗഡക്ക് ഏകദേശം 750 കിലോ ഭാരമുണ്ട്.
ചൊവ്വാഴ്ച മൈസൂര്‍ കൊട്ടാരത്തില്‍ നിന്നാരംഭിച്ച ഭാരവാഹക പരിശീലനം ആനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. അഭിമന്യു എന്ന ആന അഞ്ച് തവണ സ്വര്‍ണ്ണം കൊണ്ടലങ്കരിച്ച ഹൗഡ ചുമന്ന് കൊട്ടാരത്തില്‍ നിന്നും ബന്നിമണ്ഡപിലേക്ക് സഞ്ചരിച്ചു. ഏകദേശം 500 കിലോഗ്രാം ഭാരം വഹിച്ചാണ് അഞ്ച് കിലോമീറ്ററോളം സണ്വാരി.
കുങ്കി ആനകളായ കാവേരി, ഹേമാവതി എന്നിവയും മറ്റ് ആനകളും അഭിമന്യുവിനെ അനുഗമിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആനകള്‍ക്ക് പരിശീലനം നല്‍കുമെന്ന് ഡി.സി.എഫ് പ്രഭു ഗൌഡ പറഞ്ഞു. ജംബോ സവാരിക്ക് 28 ദിവസം ബാക്കി നില്‍ക്കേ പ്രത്യേക പൂജകളും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

