Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2026 9:25 AM IST Updated On
date_range 15 April 2026 9:25 AM ISTപൊട്ടക്കിണറ്റിൽ വീണ ആനയെ കിടങ്ങ് കീറി പുറത്തെത്തിച്ചു
text_fieldsbookmark_border
camera_alt
സുള്ള്യക്കടുത്ത സംപാജെയിൽ കിണറ്റിൽ വീണ ആനയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെത്തിക്കുന്നു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യക്കടുത്ത സംപാജെയിൽ ഉപേക്ഷിക്കപ്പെട്ട 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ വനം അധികൃതർ രക്ഷിച്ചു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെരിവുള്ള കിടങ്ങ് നിർമിച്ചാണ് ആനയെ കരക്ക് കയറ്റിയത്.
പശ്ചിമഘട്ട വനപ്രദേശമായ സംപാജെയിൽ അലയുന്നതിനിടെ ആന അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് വനം അധികൃതർ പറഞ്ഞു. 16 മണിക്കൂറോളം കൊമ്പൻ കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

