Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദസറയ്ക്കിടെ അടിതെറ്റി വീണ ആന വിരണ്ടോടി; പരിഭ്രാന്തരായി ജനം
text_fieldsbookmark_border
മംഗളൂരു: ശിവമോഗ കോട്ട പ്രദേശത്തെ ശിവപ്പ നായക കൊട്ടാരത്തിൽനിന്നുള്ള ദസറ ഘോഷയാത്രയിൽ അടിതെറ്റിയതിനെ തുടർന്ന് ആന വിരണ്ടോടി. 'ജംബോസവാരി'യിക്കിടയിലാണ് സോമണ്ണ എന്ന ആന പിറകോട്ട് മറിഞ്ഞ് അടി തെറ്റിയത്. ബുധനാഴ്ച പകൽ ശിവമോഗയിലാണ് സംഭവം. വെള്ളിയിൽ പണിത രഥം വഹിച്ച ആന നിയന്ത്രണം വിട്ട് മറിഞ്ഞതോടെ രഥത്തിൽ പ്രതിഷ്ഠിച്ച ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം നിലം പതിച്ചു. ജനങ്ങൾ പരിഭ്രാന്തിയിലായതിനെ തുടർന്ന് ഘോഷയാത്ര നിർത്തിവെക്കുകയും ചെയ്തു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിരണ്ടോടിയ ആന രണ്ട് കാറുകൾക്കും മൂന്ന് മോട്ടോർ സൈക്കിളുകൾക്കും കേടുപാടുകൾ വരുത്തി. നീണ്ട പരിശ്രമത്തിനൊടുവിൽ വനം ഉദ്യോഗസ്ഥർ ആനയെ മെരുക്കുകയായിരുന്നു.
ആനപ്പുറത്ത് നിന്ന് വിഗ്രഹം നിലം പതിക്കുന്നു
Next Story

