Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചർമാഡി ചുരം നടുറോഡിൽ കാട്ടാന; വാഹനഗതാഗതം സ്തംഭിച്ചു
text_fieldsbookmark_border
ചർമാഡി ചുരം പാതയിൽ ബുധനാഴ്ച രാത്രി കാട്ടാനയിറങ്ങിയപ്പോൾ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ചർമാഡി ചുരം പാതയിൽ ബുധനാഴ്ച രാത്രി കാട്ടാനയിറങ്ങി. കേരള ആർ.ടി.സി ഡ്രൈവർ നടുറോഡിൽ ആനയെ കണ്ടയുടൻ ബസ് നിർത്തി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. ആന കാട്ടിലേക്ക് പോവുംവരെ നിർത്തിയിട്ട വാഹനങ്ങളുടെ നിര ഇരു ദിശകളിലും രണ്ട് കിലോമീറ്റർ വരെ നീണ്ടു. മാസങ്ങളായി ഈ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വനം അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Next Story

