വൈദ്യുതി മോഷണം: കുമാരസ്വാമി 68,526 രൂപ പിഴയടച്ചു
text_fieldsകുമാരസ്വാമി
ബംഗളൂരു: ദീപാവലിക്ക് ജെ.പി നഗറിലെ വീട് അലങ്കരിക്കുന്നതിനായി വൈദ്യുതി പോസ്റ്റിൽനിന്ന് നേരിട്ട് അനധികൃതമായി ലൈൻ വലിച്ചുവെന്ന കേസ് നേരിടുന്ന ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി 68,526 രൂപ പിഴയടച്ചു. ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം വിജിലൻസ് വിഭാഗം ചുമത്തിയ കേസിലാണിത്.
വീട്ടിലെ വൈദ്യുതി അലങ്കാരം കരാർ ഏറ്റെടുത്തയാളുടെ സഹായിയാണ് പോസ്റ്റിൽനിന്ന് വൈദ്യുതി നേരിട്ട് എടുത്തതെന്നും തന്റെ അറിവോടെ അല്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ വിശദീകരണം. ഇക്കാര്യം ശ്രദ്ധയിൽപെട്ടയുടൻ തന്നെ അനധികൃത കണക്ഷൻ വിച്ഛേദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭീമമായ പിഴയാണ് ചുമത്തിയതെന്നും സർക്കാറിന്റെ പ്രതികാര നടപടിയാണ് ഇതെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

