‘ഇലക്രാമ’ പ്രദർശനം: റോഡ്ഷോ നടത്തി
text_fieldsബംഗളൂരു: അടുത്ത വർഷം ഫെബ്രുവരി 22 മുതൽ 26 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇലക്രാമ’ പ്രദർശനത്തിന്റെ പ്രചാരണാർഥം ബംഗളൂരുവിൽ റോഡ്ഷോ സംഘടിപ്പിച്ചു. ഇലക്ട്രിക്കൽ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനമായ ഇലക്രാമയുടെ പതിനാറാമത് എഡിഷനാണ് ഗ്രേറ്റർ നോയിഡ ഇന്ത്യൻ എക്സ്പോ മാർട്ടിൽ നടക്കുക. ഇലക്ട്രിക്കൽ, അപ്ലൈഡ് ഇലക്ട്രോണിക്സ് മേഖലയിലെ നിർമാതാക്കളുടെ അപക്സ് ബോഡിയായ ഈമയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആറ് ഗ്ലോബൽ സി.ഇ.ഒമാർ പങ്കെടുക്കും.
ബംഗളൂരുവിലെ റോഡ്ഷോയുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ ആര്യ സത്യനാരായണൻ, ചാരു മാത്തൂർ, സുനിൽ സിങ്വി, ശ്രീധർ ഗോഖലെ, ഷൈൻ ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

