യാചിച്ചു കിട്ടിയ 1.16 ലക്ഷം ക്ഷേത്രത്തിന് കൈമാറി വയോധിക
text_fieldsഅശ്വത്ഥമ്മ തുക ക്ഷേത്രം ഭാരവാഹിക്ക് കൈമാറുന്നു
മംഗളൂരു: യാചനയിലൂടെ സമ്പാദിച്ച 1.16 ലക്ഷം രൂപ വയോധിക ക്ഷേത്രത്തിന് കൈമാറി. ഗംഗോളി കഞ്ചുഗോഡുവിലെ അശ്വത്ഥമ്മയാണ് (67) യാചനയിലൂടെ ലഭിച്ച വൻ തുക കുന്താപുരം ലക്ഷ്മിനാരായണ ക്ഷേത്രത്തിന് നൽകിയത്. അയ്യപ്പ ഭഗവാനാണ് യാചന തീർഥയാത്രയാക്കിയ ഇവരുടെ ആരാധനാ മൂർത്തി. ഇതിനകം ഏഴ് ക്ഷേത്രങ്ങൾക്ക് സംഭാവന കൈമാറി. ജന്മനാട്ടിലെ ക്ഷേത്രത്തിന് ഒന്നര ലക്ഷം നൽകിയായിരുന്നു തുടക്കം. തുടർന്ന് അനെഗുഡ്ഡെ കുമ്പശി, മംഗളാദേവി, ബപ്പനാട്, പൊളലി ക്ഷേത്രങ്ങൾക്ക് ഒന്നരലക്ഷം വീതവും ബ്രഹ്മാവർ താലൂക്കിൽ സാലി ഗ്രാമത്തിലെ ഗുരു നരസിംഹ, പമ്പ ക്ഷേത്രങ്ങളിൽ അന്നദാനം ഫണ്ടിലേക്ക് ലക്ഷം രൂപ വീതവും നൽകി. പണ്ഡലം ക്ഷേത്രത്തിന് 30,000 രൂപയും കൈമാറി.
ഭർത്താവും മകനും മരിച്ചതോടെ ജീവിതം വഴിമുട്ടിയാണ് യാചന ആരംഭിച്ചത്. സസ്താൻ ടോൾ ഗേറ്റ് വന്നതോടെ അവിടെയാണ് ഏറെയും. ‘തനിക്ക് ജീവിക്കാനുള്ളത് കരുതിവെച്ച് ബാക്കി ക്ഷേത്രങ്ങൾക്ക് നൽകുന്നു. ഇതൊന്നും തന്റേതല്ല, എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം’ -ക്ഷേത്രം ഭരണസമിതിയുടെ ആദരിക്കൽ ചടങ്ങിൽ അശ്വത്ഥമ്മ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

