ഇ.ഐ.എസ് തിലകന് കവിത പുരസ്കാരം
text_fieldsരമ പ്രസന്ന പിഷാരടി
ബംഗളൂരു: സാഹിത്യ ചര്‍ച്ചാവേദിയുടെ രണ്ടാമത് ഇ.ഐ.എസ് തിലകന് സ്മാരക കവിതപുരസ്കാരം ബംഗളൂരു നിവാസിയായ രമ പ്രസന്ന പിഷാരടിയുടെ ‘ശ്വാസം’എന്ന കവിതക്ക് ലഭിച്ചു. അമ്പതോളം കവിതകളില്‍നിന്നാണ് വിധികര്‍ത്താക്കള്‍ ഈ കവിത തെരഞ്ഞെടുത്തത്.
കഥകളി നടനായ രാമ പിഷാരടിയുടെ മകളാണ് രമ. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മുംബൈയിലെ എന്‍.ബി.സി.സി കോപ്പര്‍ഖൈര്‍ണെ സമാജം ഹാളില്‍ നടക്കുന്ന സാഹിത്യ സഹവാസ ക്യാമ്പില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് പ്രോഗ്രാം കോഓഡിനേറ്റര്‍ തുളസി മണിയാര്‍ അറിയിച്ചു. എഴുത്തുകാരായ അനിത തമ്പി, അന്‍വര്‍ അലി, ഡോ. മിനി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഫോൺ: 9930878253.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

