ഇഹ്സാസ് കാമ്പയിൻ ഒക്ടോബർ രണ്ടു മുതൽ
text_fieldsജി.ഐ.ഒ കർണാടക കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇഹ്സാസ് -റീസ്റ്റോറിങ് ഹ്യുമാനിറ്റി’ കാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
ബംഗളൂരു: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) കർണാടകയുടെ ആഭിമുഖ്യത്തിൽ ‘ഇഹ്സാസ് -റീസ്റ്റോറിങ് ഹ്യുമാനിറ്റി’ എന്ന പേരിൽ ഒക്ടോബർ രണ്ടു മുതൽ 12 വരെ കാമ്പയിൻ നടത്തും. സമൂഹത്തിൽ അനുകമ്പ വളർത്തിയെടുക്കുക, വിദ്വേഷത്തിനെതിരെ പൊരുതുക എന്നിവയാണ് ലക്ഷ്യമെന്നും വിഭജനമല്ല, സഹവർത്തിത്വവും പരസ്പരവിശ്വാസവുമാണ് യഥാർഥ കരുത്തിന്റെ ഉറവിടമെന്നും ജി.ഐ.ഒ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാമ്പയിനിൽ ആർട്ട്, കവിത, പോസ്റ്റർ മത്സരങ്ങൾ നടക്കും. സമൂഹമാധ്യമങ്ങളിലൂടെ റീലുകളും അവബോധ വിഡിയോകളും പങ്കുവെക്കുകയും വീടുകൾ കയറി ബോധവത്കരണം നടത്തുകയും പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുകയും ചെയ്യും. കാമ്പയിൻ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നവിദ ഹുസൈൻ ആസാദി, വൈസ് പ്രസിഡന്റ് അനീസ ഫാത്തിമ, കാമ്പയിൻ കൺവീനർ അഫ്ര ഫത്തീൻ, ജമാഅത്തെ ഇസ്ലാമി കർണാടക സെക്രട്ടറി തഷ്കീൽ ഖാൻ, മാധ്യമപ്രവർത്തക കുൽസും അബൂബക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

