തൊഴിലാളി ക്ഷേമ ബോർഡിൽനിന്ന് വിദ്യാഭ്യാസ സഹായം
text_fieldsബംഗളൂരു: കർണാടക ലേബർ വെൽഫെയർ ബോർഡിന് കീഴിൽ വിദ്യാഭ്യാസ സഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. 2024- 25 അക്കാദമിക വർഷത്തെ വിദ്യാഭ്യാസ സഹായത്തിനായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തൊഴിലാളികളുടെ മാസവരുമാനം 35,000ത്തിൽ കവിയാത്ത, കർണാടക വെൽഫെയർ ഫണ്ടിൽ തുകയടക്കുന്നവരുടെ മക്കളായ, ഹൈസ്കൂൾ മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ (എൻജിനീയറിങ്, മെഡിക്കൽ അടക്കം) വരെയുള്ള വിദ്യാർഥികൾ സഹായത്തിന് അർഹരാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് 080 23475188, 8277291175 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

